വൈക്കം : മാതൃത്വമാണ് സ്ത്രീയെ അതുല്യയാക്കുന്നതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ്.അമ്മമാരുടെ ഗാഭപാത്രം മാനുഷിക മൂല്യങ്ങളുടെ പ്രഭവകേന്ദ്ര മാണെന്നും ഫോറം വൈക്കം ആശ്രമം എൽ പി സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച ഹൃദയപൂർവ്വം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം.അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം വി വി കനകാംബരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുതിർന്ന അമ്മമാരെ ആദരിച്ചു. പ്രതിഭാസംഗമം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും കുഞ്ഞിളംകൈയിൽ സമ്മാനം പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി യു ഐസക്കും ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ അധ്യാപകരേയും സംസ്ഥാന കമ്മിറ്റി അംഗം ജോഷിബാ ജെയിംസ് മികച്ച പി റ്റി എ അംഗങ്ങളേയും ആദരിച്ചു. നിഷ ജനാർദ്ദനൻ,റ്റി വൈ ജോയി,സിന്ധു കെ എസ്.പി ആർ ബിജി,ഷാജി റ്റി കുരുവിള,രഞ്ജിനി ശ്രീകാന്ത്,സുനിൽ പിള്ളൈ,ധന്യ ഷിബു അഭിലാഷ് പി എസ് തുടങ്ങിയവർ സംസാരിച്ചു.എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പി റ്റി ജിനീഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഷീല ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.