കോട്ടയം : കേരള വാട്ടർ അതോറിറ്റിയിൽ ശമ്പളപരിഷ്ക്കരണം ഉൾപ്പെടെ ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങൾ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ജൂലൈ ഒന്നാംതീയതി മുതൽ തിരുവനന്തപുരം ജലഭവന് മുന്നിൽ കെ ഡ.ബ്ല്യൂ.എ.എസ്.എ – ഐ.എൻ.റ്റി.യു.സി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന്റെ 50-ാം ദിവസത്തിൽ , കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ നടന്ന ഐക്യദാർഢ്യധർണ്ണ ശ്
തിരുവഞ്ചൂർരാധാകൃഷ്‌ണൻ എം.എൽ.എ ഉത്ഘാടനം ചെയ്തു.
ജില്ലാപ്രസിഡൻറ് ശൈലേന്ദ്രകുമാർ അദ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി കെ.ആർ ദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ സാബു , എം.എസ് സതീഷ്കുമാർ, നാസറുദീൻ, സലിൻ ജേക്കബ് , അനൂപ് കുമാർ, അഭിലാഷ് പി റ്റി , സിജു , ബാബുക്കുട്ടൻ, കെ എൻ വിനോദ്, മുഹമ്മദ് ഷാഫി , സുരേഷ്ജേക്കബ്, വിജി വി.ജി ,അഭിലാഷ് എൽ തുടങ്ങിയവർ പ്രസംഗിച്ചു.