കുമരകം: കലാഭവന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശൻ കൃതികളുടെ ആലാപനവും വാർത്തമാനവും കാവ്യാമൃതം എന്ന പേരിൽ കലാസാംസക്കാരിക കൂട്ടായ്മ നടത്തി. കുമരകം കലാഭവൻ നേതൃത്വത്തിൽ കലാസാംസ്ക്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശൻ ക്യതികളുടെ ആലാപനവും സാംസ്ക്കാരിക ചർച്ചയും കാവ്യാമൃതം എന്ന പേരിൽ കുമരകം വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സക്കറിയ ഉദ്ഘാടനം ചെയ്തു ,കലാ സാംസക്കാരിക ചെയർമാൻ പി.എസ് സദാശിവൻ ആശംസ നേർന്നു’ കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതവും ജോ: സെക്രട്ടറി ഷിബാ ഇ ക്യതജ്ഞത രേഖപ്പെടുത്തി ,കാവ്യാമൃതത്തിൽ സൗപർണിക എസ് സ്മൃതി ,ശിവഗംഗ അഭിലാഷ് , പി.കെ മനോഹരൻ, ഷിബാ ഇ, പി.കെ ശാന്തകുമാർ , കെ.കെ തങ്കച്ചൻ , വി.കെപ്രകാശൻ ,ലാൽ ജോത്സ്യർ , ടി.ജി അനുപമ , സാൽവിൻ കൊടിയന്ത്ര ,ബിന്ദു. ബി.പിബി ചെല്ലപ്പൻ എന്നിവർ ആലാപനത്തിനും വാർത്തമാനത്തിനും നേതൃത്വം കൊടുത്തു.