കൊച്ചിയിലെ ഓഫീസ് സി.പി.എം ആക്രമിച്ച സംഭവം; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സി.പി.ഐ

കൊച്ചി: ഞാറയ്ക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനു പിന്നാലെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ് സി.പി.എം പ്രവർത്തകർ ആക്രമിക്കുകയും മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാറിനെ മർദ്ദിക്കുകയും ചെയ്തത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു.

Advertisements

സി.പി.എം അക്രമത്തിന്റെ പാത വെടിയണം. താഴെ തട്ടിൽ പരസ്പര എതിർപ്പുകൾ സ്വാഭാവികമാണ്. അതേത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കും അക്രമത്തിനും ഒരു ഏരിയാ സെക്രട്ടറി തന്നെ നേതൃത്വം നൽകുന്നത് അത്യപൂർവമാണ്. ആരോപണ വിധേയനായ ഏരിയാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സി.പി.ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പി. രാജു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ ദിലീപ് കുമാറിനെ പൊലീസ് വാഹനത്തിൽ വച്ചും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. ഇതിന് മറുപടി പറയേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐ കോൺഗ്രസുമായി യാതൊരു സഖ്യവുമുണ്ടാക്കിയിട്ടില്ല. മറിച്ചുള്ള ആരോപണങ്ങൾ പരിശോധിക്കും. ഞായറാഴ്ച ഞാറയ്ക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മൂന്നും കോൺഗ്രസിന് നാലും സി.പി.ഐയ്ക്ക് രണ്ടും സീറ്റുകൾ ലഭിച്ചതിനു പിന്നാലെ നടന്ന പ്രകടനത്തിനിടെയാണ് സി.പി.എം പ്രവർത്തകർ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ചത്.

Hot Topics

Related Articles