‘കപ്പലോടിച്ച്’ കെ.എസ്.ആർ.ടി.സി കീശയിലാക്കിയത് 7.89 ലക്ഷം; കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പുറങ്കടൽ കപ്പൽ യാത്രക്ക് 10മാസംകൊണ്ട് കിട്ടിയത് 1,37,37,500 രൂപ

കൊച്ചി: കെ.എസ്.ഐ.എൻ.സിയുമായി ചേർന്ന് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയ പുറങ്കടൽ കപ്പൽ യാത്രയിലെ 10 മാസത്തെ വരുമാനം 1,37,37,500 രൂപ. കെ.എസ്.ആർ.ടി.സിക്ക് മാത്രം 7,89,000 രൂപ ലഭിച്ചു. ടിക്കറ്റ് വരുമാനവും, കപ്പൽ യാത്രയ്ക്കുള്ള തുകയുടെ എട്ട് ശതമാനം കമ്മിഷനും കെ.എസ്.ആർ.ടി.സിക്കാണ്.

Advertisements

നെഫർടിറ്റി പാക്കേജിന് ആളൊന്നിനുള്ള 3,500 രൂപയിൽ 1,000ഉം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും. ഓരോ യാത്രയിലും 175 പേരെത്തും. ഇവരിൽ നിന്ന് കെ.എസ്.ഐ.എൻ.സിക്ക് ലഭിക്കുന്ന 4,37,500 രൂപയുടെ എട്ട് ശതമാനവും (35,000രൂപ) കെ.എസ്.ആർ.ടി.സിക്കാണ്. സാഗർറാണിയിൽ ആളൊന്നിനുള്ള 700ൽ 300 രൂപയും കെ.എസ്.ആർ.ടി.സിക്കാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച പ്രതികരണം

കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ ആശയത്തിൽ 2021 നവംബറിലാണ് കപ്പൽയാത്ര തുടങ്ങിയത്. കുറഞ്ഞ ചെലവിൽ മറ്റ് ജില്ലക്കാരെ കൊച്ചിയിലെത്തിച്ച് പുറങ്കടൽ കാണിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് കൂടുതൽ പേരെത്തിയത്.

യാത്രയിൽ ഡി.ജെയും

മറൈൻ ഡ്രൈവിൽ നിന്ന് വൈകിട്ട് നാല് മുതൽ രാത്രി ഒൻപത് വരെയാണ് നെഫർടിറ്റി യാത്ര. ഡി.ജെയും വെൽകംഡ്രിങ്കും ചായയും നോൺവെജ് ഉൾപ്പെടെ വിഭവസമൃദ്ധമായ അത്താഴവുമുണ്ട്. സാഗർ റാണിയിൽ രണ്ട് മണിക്കൂറാണ് യാത്ര. 2.30 മുതൽ 4.30വരെ, 5.30മുതൽ 7.30വരെയുള്ള സൺസെറ്റ് ക്രൂസ് എന്നിങ്ങനെ രണ്ട് യാത്രകളുണ്ട്. ലഘു ഭക്ഷണമാണുള്ളത്. ഇരുകപ്പലുകളിലേക്കും കുറഞ്ഞകാലംകൊണ്ട് ഏറ്റവും കൂടുതൽ യാത്രക്കാരെ എത്തിച്ചതിനുള്ള കെ.എസ്.ഐ.എൻ.സി പുരസ്‌കാരം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന് ലഭിച്ചു. ഫോൺ: 9846655449

കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്
നെഫർടിറ്റി- 19 ട്രിപ്പ്
കമ്മിഷൻ- 6,65,000രൂപ
മറ്റു വരുമാനം – 19,000രൂപ
ആകെ- 6,84,000രൂപ
സാഗർ റാണി – 30 ട്രിപ്പ്
കമ്മിഷൻ- 96,000രൂപ
മറ്റു വരുമാനം – 9,000രൂപ
ആകെ- 1,05,000രൂപ

ആകെ ലഭിച്ചത്- 7,89,000

ജനങ്ങൾക്ക് കെ.എസ്.ആർ.ടി.സിയിലുള്ള വിശ്വാസമാണ് കപ്പൽ യാത്രാ പദ്ധതി ഇത്ര വിജയമാക്കിയത്. പദ്ധതി വിപുലീകരിക്കും.
ആന്റണി രാജു
ഗതാഗത വകുപ്പ് മന്ത്രി

Hot Topics

Related Articles