അമ്മച്ചി സ്വർഗത്തിലേക്ക് പോകുന്നതിന്റെ സന്തോഷമാണ് അവിടെ കണ്ടത് ; സോഷ്യൽ മീഡിയയിൽ വൈറലായ മൃതദേഹത്തിനൊപ്പമെടുത്ത സന്തോഷ ചിത്രത്തിൽ പ്രതികരണവുമായി കുടുംബം

പത്തനംതിട്ട : വൈറൽ ചിത്രത്തിന് പിന്നിലെ വസ്തുത വെളിപ്പെടുത്തി കുടുംബം. മല്ലപ്പള്ളിയിൽ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് എടുത്ത ഫോട്ടോയാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായത്. മൃതദേഹത്തിനൊപ്പം കുടുംബത്തിലെ അംഗങ്ങളെല്ലാം ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തത്. പലരും പരിഹാസവുമായി രംഗത്ത് എത്തിയിരുന്നു.
പരേതനായ വൈദികന്‍ പി.ഒ വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മയാണ് മരിച്ചത്.

Advertisements

എന്നാൽ സന്തോഷം പ്രകടിപ്പിച്ച് എടുത്ത ചിത്രത്തിന് പിന്നിലെ വസ്തുത വെളിപ്പെടുത്തുകയാണ് കുടുംബാംഗവും ഡോക്ടറുമായ ഉമ്മൻ പി നൈനാൻ. ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത് എന്നായിരുന്നു കുടുംബാംഗം കൂടിയായ ഡോ. ഉമ്മൻ പി നൈനാന്റെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറിയാമ്മയുടെ കുടുംബാംഗവും ഡോക്ടറുമായ ഉമ്മന്‍ പി നൈനാന്റെ വാക്കുകള്‍:

തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ. അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി. പ്രാര്‍ഥിച്ചു. അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എല്ലാവരും ചേര്‍ന്ന് പങ്കുവച്ചു. കുറച്ച്‌ നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാന്‍ നേരത്താണ് ഈ ഫോട്ടോ എടുത്തത്.

ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയില്‍ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശം രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാന്‍ കാരണം.

Hot Topics

Related Articles