വൈക്കം: കേന്ദ്ര ഗവൺമെന്റും മാധ്യമങ്ങളും സഹകരണ മേഖലക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൈക്കത്ത് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടന്ന സംഗമം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ഹരിദാസ് ഉദ്ഘാടനം ചെയ്തു.കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ ബിജു അധ്യക്ഷനായി.
Advertisements
വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ ബി സുരേന്ദ്രൻ, സി പി ജയരാജ്, ദേവരാജൻ, വിവിധ സംഘടന നേതാക്കളായ ഡി രഞ്ജിത്ത് കുമാർ, പി കെ സുജിത് കുമാർ, ആർ രതീഷ്, പി ജി തങ്കച്ചൻ, മനു സിദ്ധാർത്ഥൻ, പ്രിയമ്മ, സാബു പി മണലൊടി എന്നിവർ സംസാരിച്ചു.