മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥാടനം ; കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കായി ഒരുക്കുന്നത് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം ; വിശദ വിവരങ്ങള്‍ അറിയാം

കോട്ടയം : കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കായി പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനത്തിനായി അവസരം ഒരുങ്ങുന്നു. മഹാഭാരത ചരിത്രത്തിലൂടെ ഒരുക്കുന്ന തീര്‍ത്ഥാടനത്തിനായി 830 രൂപയാണ് ടിക്കറ്റ് നിരക്ക്.

Advertisements

സെപ്റ്റംബര്‍ 10ന് രാവിലെ 6.30 ന് കോട്ടയത്തു നിന്നും ആരംഭിക്കുന്ന യാത്രയില്‍ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം , തൃപ്പുലിയൂര്‍ മഹാ വിഷ്ണു ക്ഷേത്രം , തിരുവാറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം , തൃക്കൊടിത്താനം മഹാക്ഷേത്രം , തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം , കവിയൂര്‍ ഗുഹാക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. യാത്രയുടെ ഭാഗമായി പള്ളിയോട സേവാസംഘവുമായി സഹകരിച്ച് 44 കൂട്ടം വിഭവങ്ങളടങ്ങിയ വള്ള സദ്യയും ഒരുക്കിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 9495876723, 8547832580, 8547564093 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2562908

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.