കോട്ടയം വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം : നാല് സർവീസുകൾ മുടങ്ങി

വൈക്കം: കെ എസ് ആർ ടി സി യിൽ ഡീസൽ പ്രതിസന്ധി മൂലം സർവീസുകൾ മുടങ്ങുന്നു. വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിൽ ചൊവ്വാഴ്ച വൈക്കം-തൊടുപുഴ സർവീസുകൾ നാലെണ്ണമാണ് മുടങ്ങിയത്. ഇതിനു പുറമെ വൈക്കം – ചേർത്തല കട്ടപ്പനയായി രാവിലെ 4.50 ന് പുറപ്പെടുന്ന സർവീസും മുടങ്ങിയിരുന്നു. വൈക്കം – ചേർത്തല കട്ടപ്പന സർവീസ് പിന്നീട് രാവിലെ ഏഴിനാണ് നടന്നത്.

Advertisements

വൈക്കം – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്നത് കൂടുതലും കെ എസ് ആർടിസിയാണ്. വൈക്കത്തു നിന്നുള്ള നാലു സർവീസുകൾ മുടങ്ങിയത് വിദ്യാർഥികളെയും സർക്കാർ ജീവനക്കാരെയും തൊഴിലാളികളെയും വലച്ചു. വൈക്കത്തു നിന്ന് രാവിലെ 4.50ന്പുറപ്പെടുന്ന വൈക്കം – ചേർത്തല -കട്ടപ്പന ബസിൽ ചേർത്തല റയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനായി നിരവധിയാത്രക്കാരാണുള്ളത്. സർവീസ് മുടങ്ങിയത് ഇവരെയെല്ലാം പ്രതികൂലമായി ബാധിച്ചു.

Hot Topics

Related Articles