പാമ്പാടി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക്ക് നിർമ്മാർജന സംസ്ക്കരണ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു

കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിനായി ഹരിത കർമ്മ സേനാ അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരം തിരിച്ച്
സംസ്ക്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച എംസിഎഫിൻ്റെ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ നിർവ്വഹിച്ചു.

Advertisements

കെട്ടിട നിർമ്മാണം ഭംഗിയായി പൂർത്തികരിച്ച കോൺട്രാക്ടർ അനു ആശാരിശേരിയെ ഇ എസ് സാബു അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി .ബ്ലോക്ക് പഞ്ചായത്തംഗം സി എം മാത്യു, വൈസ് പ്രസിഡൻ്റ് പി ഹരികുമാർ , ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബെവിൻ ജോൺ വർഗീസ് ,ഹരിത കർമ്മ സേനാ കോഡിനേറ്റർ മനോജ് മാധവൻ, സാബു എം ഏബ്രഹാം, സസ്യാ രാജ്യഷ്, ഷിബു കുര്യൻ, കെ കെ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. പി എസ് ശശികല സ്വാഗതവും സെക്രട്ടറി സുജാ മാത്യു നന്ദിയും പറഞ്ഞു.

Hot Topics

Related Articles