കെ. എൽ രാഹുലും വിവാഹിതനാകുന്നു ; തീയതി നിശ്ചയിച്ചിട്ടില്ല, കുട്ടികള്‍ തീരുമാനിക്കുമ്പോൾ വിവാഹം നടക്കുമെന്ന വെളിപ്പെടുത്തലുമായി വധുവിന്റെ പിതാവ് സുനിൽ ഷെട്ടി

ന്യൂസ് ഡെസ്ക് : ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ. എല്‍ രാഹുലും വിവാഹിതനാകുന്നു. ഹോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ ആത്തിയ ഷെട്ടിയാണ് വധു. രാഹുലും മകള്‍ ആത്തിയ ഷെട്ടിയും ഉടന്‍ വിവാഹിതരാകുമെന്ന് വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ സുനില്‍ ഷെട്ടി .ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മകളുടെ വിവാഹത്തെ കുറിച്ച്‌ താരം വെളിപ്പെടുത്തിയത്.

Advertisements

‘കുട്ടികള്‍ തീരുമാനിക്കുമ്പോൾ വിവാഹം നടക്കും. ഇപ്പോള്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട് തിരക്കിലാണ് രാഹുല്‍. കുട്ടികള്‍ക്ക് ഇടവേള കിട്ടിയാല്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂ. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കില്ല’- സുനില്‍ ഷെട്ടി പറഞ്ഞു. ‘പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ മകള്‍ വിവാഹം കഴിക്കണം, പക്ഷേ രാഹുലിന് ഒരു ഇടവേള വേണം. അത് എപ്പോള്‍ സംഭവിക്കുമെന്ന് കുട്ടികള്‍ തീരുമാനിക്കും. കാരണം രാഹുലിന്റെ കലണ്ടര്‍ കണ്ടാല്‍ നിങ്ങള്‍ ഭയപ്പെടും. 1-2 ദിവസത്തെ ഇടവേള മാത്രമേ ഉള്ളൂ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ കല്യാണം നടക്കില്ല. സമയം കിട്ടുന്നത് പോലെ കല്യാണം തീരുമാനിക്കും ‘- സുനില്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മൂന്ന് വര്‍ഷമായി ആത്തിയ ഷെട്ടിയും കെ.എല്‍. രാഹുലും തമ്മില്‍ പ്രണയത്തിലാണ്. അടുത്തിടെ രാഹുലിന്റെ കുടുംബാംഗങ്ങള്‍ മുംബൈയിലെത്തി വിവാഹത്തെ കുറിച്ച്‌ സംസാരിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.