റോഡിൽ അപകടം ഉണ്ടാക്കിയാൽ ഇനി ആശുപത്രി സേവനവും : ‘അപകടകാരികളായ’ ഡ്രൈവർമാരെ കുടുക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് : ആശുപത്രി സേവനത്തിനൊപ്പം ലൈസൻസ് റദ്ദാക്കലും ബോധവത്കരണ ക്ലാസും

കോട്ടയം : റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഡ്രൈവർമാരിൽ അവബോധം വരുത്തുന്നതിനുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാരെ നിർബന്ധിത ആശുപത്രി സേവനത്തിന് വിധേയരാക്കാനും തീരുമാനിച്ചു. നിർബന്ധിത ആശുപത്രി സേവനം കൂടാതെ, ഇവരുടെ ലൈസൻസ് റദ്ദാക്കുകയും മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനതലത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനാണ് തീരുമാനമായിരിക്കുന്നത്.

Advertisements

സംസ്ഥാനത്തെ വാഹന അപകടങ്ങൾ ക്രമാതീതമായി വർദ്ധിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പിലെ കണക്കുകൾ വ്യക്തമാക്കുന്നു. അപകടങ്ങളിൽ മരിക്കുന്നതേറെയും യുവാക്കളും വിദ്യാർത്ഥികളും ആണ്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിലവിൽ മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. എന്നിട്ട് പോലും ഒരു പരിധിയിൽ കൂടുതൽ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ ശിക്ഷ രീതികൾ ആലോചിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് നിർബന്ധിതമായി ആശുപത്രി സേവനമാണ് വിധിക്കുന്നത്. അപകടത്തിന്റെ തീവ്രത അനുസരിച്ച് ആശുപത്രി സേവനത്തിന് ദിവസങ്ങളും വർദ്ധിക്കും. ഒന്നു മുതൽ അഞ്ചുവരെ ദിവസങ്ങളിൽ ആശുപത്രി സേവനം നിർബന്ധമാക്കാൻ ആണ് തീരുമാനം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പമാകും നിർബന്ധിത ആശുപത്രി സേവനം ഉണ്ടാകുക. ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതരുമായി മോട്ടോർ വാഹന വകുപ്പ് ധാരണയിൽ എത്തിക്കഴിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ആയിരിക്കും ഇത്തരക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുക.

കാര്യമായ വൈധ്യം ആവശ്യമില്ലാത്ത ശുചീകരണം അടക്കമുള്ള ജോലികൾക്കാവും ഇവരെ നിയോഗിക്കുകയാണ് ലഭിക്കുന്ന സൂചന. ആശുപത്രി സേവനം പൂർത്തിയാക്കി അധികൃതരിൽ നിന്നും വാങ്ങുന്ന കത്തുമായി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ എത്തിയെങ്കിൽ മാത്രമേ ലൈസൻസ് തിരികെ നൽകുന്ന നടപടികളിലേയ്ക്ക് അടക്കം കടക്കു. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവർക്കും ആശുപത്രി സേവനം നിർബന്ധമാക്കുന്നതിനാണ് ആലോചിക്കുന്നത്. ഗുരുതരമായ അപകടങ്ങളിൽ ഉൾപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ലൈസൻസ് അനുവദിക്കണമെങ്കിൽ പോലും ആശുപത്രി സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ആശുപത്രികളിലെ സാഹചര്യം തിരിച്ചറിഞ്ഞ് അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയ്ക്കുള്ളതെന്ന് കോട്ടയം ജോയിന്റ് ആർ ടി.ഒ ജയരാജ് പറഞ്ഞു.

Hot Topics

Related Articles