വൈക്കത്തെ തെരുവുനായ ശല്യം : ഡി വൈ എഫ് ഐ വൈക്കം ബ്ലോക്ക് കമ്മറ്റി നഗരസഭ ഓഫിസ് ഉപരോധിച്ചു

വൈക്കം : നഗരത്തിലെ തെരുവുനായ ശല്യത്തിന് അറുതി വരുത്താൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി. നഗരസഭ കാര്യാലയത്തിനു മുന്നിൽ നടന്ന സമര പരിപാടി ഡി വൈ എഫ് ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.ഗോകുൽ അധ്യക്ഷത വഹിച്ചു. സി പി ജയരാജ് മുഖ്യപ്രഭാഷണം നടത്തി. നഗരത്തിൽ വിവിധ സ്ഥലങ്ങളിലായി ഇതിനകം 12പേരെ തെരുവ് നായ കടിച്ചു പരിക്കേൽപിച്ചു.

Advertisements

നഗരത്തിലെ ഉൾപ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ കുട്ടികളടക്കം നിരത്തിലിറങ്ങാൻ ഭയക്കുകയാണ്. ജനങ്ങളുടെ ഭീതിയകറ്റാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.