ചട്ടമ്പി സ്വാമി, അയ്യങ്കാളി ജയന്തിയും ശ്രീ നാരായണ ഗുരു ജയന്തി വിളംബര സമ്മേളനവും

വൈക്കം: ചെമ്മനത്തുകര 113… നമ്പർ എസ്.എൻ.ഡി.പി.യോഗം ശാഖയിലെ ഗുരുദർശനം കുടുംബ യോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ 170-ത് ജയന്തിയും മഹാത്മാ അയ്യങ്കാളിയുടെ 158 – മത് ജയന്തിയും ജഗദ് ഗുരു ശ്രീ നാരായണ ഗുരുവിന്റെ 168 – മത് ജയന്തി വിളംബര സമ്മേളനവും ആഘോഷ പൂർവ്വം നടത്തുന്നു. ആഗസ്റ്റ് 28 ഞായർ പകൽ 2 മണിക്ക് ചെല്ലപ്പൻ കരുമക്കുഴിയുടെ വസതിയിൽ ചേരുന്ന സമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ മഞ്ചേഷ് കരുമക്കുഴി അദ്ധ്യക്ഷത വഹിക്കും.

Advertisements

നാരായണ ഗുരു വിചാര കേന്ദ്രം ഡയറക്ടർ അഡ്വ. രമണൻ കടമ്പറ മുഖ്യപ്രഭാഷണം നടത്തും. ശാഖാ കമ്മിറ്റി അംഗം രഞ്ജിത് കറുക ത്തല, കാവടി സംഘം പ്രസിഡന്റ് കെ.കെ. പീതാംബരൻ, യൂത്ത് മൂവ് മെന്റ് നോമിനി സുജിത്ത് കരുമക്കുഴി, വനിതാ സംഘം നോമിനി അംബിക മജീന്ദ്രൻ, കൺവീനർ ബിജി ജാബു എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles