കോട്ടയം: മുണ്ടക്കയം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ നടന്നത് മോഷണം തന്നെയെന്നു പൊലീസ് റിപ്പോർട്ട്. ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയുടെ ഷട്ടർ തകർത്ത് അകത്തു കയറിയ മോഷ്ടാവ് പത്തു കുപ്പി മദ്യം അപഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷൈൻകുമാർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു സമീപത്തു രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടതോടെയാണ് മോഷണമാണ് എന്ന സംശയം ഉയർന്നത്. ഇതേ തുടർന്നു ബിവറേജസ് കോർപ്പറേഷൻ അധികൃതർ വിവരം മുണ്ടക്കയം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ മോഷണത്തിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയത്. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ബിവറേജിനു സമീപം അജ്ഞാതരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്നു, ബിവറേജസ് കോർപ്പറേഷൻ ഷോപ്പ് അധികൃതർ മുണ്ടക്കയം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു, മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാൽ, പ്രാഥമിക പരിശോധനയിൽ മോഷണം നടന്നതായി കണ്ടെത്തായനായിട്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോഡൗണിന്റെ ഷട്ടർ പൊളിച്ച് മോഷ്ടാവ് ഉള്ളിൽ കടന്നതായി കണ്ടെത്തിയത്.
ഇതിനു ശേഷമാണ് ബിവറേജിനുള്ളിൽ നടത്തിയ പരിശോധനയിൽ പത്തുകുപ്പി മദ്യം മോഷണം പോയതായി കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. മുൻപ് ബിവറേജസ് കോർപ്പറേഷനിൽ മോഷണം നടത്തിയ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.