മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി ആഘോഷങ്ങൾക്ക് തുടക്കമായി; ആഘോഷങ്ങൾ ആഗസ്റ്റ് 31 ന്

കടുത്തുരുത്തി: മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് തുടക്കമായി. ഓഗസ്റ്റ് 31ന് ക്ഷേത്രത്തിൽ വിനായക ചതുർത്തി ആഘോഷങ്ങൾ നടക്കും. മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവകാലം മള്ളിയൂർ തീർത്ഥാടന കാലമായി ആഘോഷിക്കുകയാണ്. ഓഗസ്റ്റ് 25ന് മള്ളിയൂർ വിനായക ചതുർത്തി മഹോത്സവത്തിന് കൊടിയേറി സെപ്റ്റംബർ ഒന്നിന് ആറോട്ടോടുകൂടി സമാപിക്കും. ഓഗസ്റ്റ് 31ന് വിനായക ചതുർത്തി ഉത്സവം നടക്കും. വിഘ്‌നേശ്വര പ്രീതിക്കായി 10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമവും , പ്രമുഖ ഗജ ശ്രേഷ്ഠന്മാർ അണിനിരക്കുന്ന ഗജപൂജയും ചതുർത്തി ദിനത്തിൽ നടക്കും.

Advertisements

മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച ശ്രീബലി എഴുന്നള്ളത്ത്, ഉത്സവബലി, ഉത്സവ ബലിദർശനം, വിളക്ക് എഴുന്നള്ളിപ്പ്, സംഗീത സദസ്സ് എന്നിവ നടന്നു, ശനിയാഴ്ച വൈകിട്ട് 5:30ന് നൃത്ത നൃത്യങ്ങൾ, , ചലച്ചിത്രതാരം ഊർമിള ഉണ്ണിയുടെ നേതൃത്വത്തിൽ ഉത്തര ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന ഗണേശ മാർഗം ഭരതനാട്യം.
ഞായറാഴ്ച പേരൂർ സുരേഷ് ആൻഡ് പാർട്ടിയുടെ പഞ്ചാരിമേളം, രാത്രി 7. 30ന് ഭരതനാട്യം, ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി ഗ്രാമ്മി അവാർഡ് ലഭിച്ച പത്മഭൂഷൻ ടി.എച്ച്. വിക്കു വിനായക് അവതരിപ്പിക്കുന്ന ഗണപതി താളം, 29ന് വൈകിട്ട് 5. 30ന് ഭാവയാമി നിർത്താലയ അവതരിപ്പിക്കുന്ന ലാസിക ഭരതനാട്യ കച്ചേരി , പേരൂർ ഹരിദാസ് ആൻഡ് പേരൂർ ഉണ്ണികൃഷ്ണൻന്റെ ഇരട്ട തായമ്പക,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുപ്പതിന് മേജർ സെറ്റ് പഞ്ചവാദ്യം, രാത്രി 9. 30ന് ചെറിയ വിളക്ക്, വൈകിട്ട് 7. 30ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക എന്നിവ നടക്കും , 31ന് മള്ളിയൂർ വിനായക ചതുർത്തി ഉത്സവം നടക്കും, പുലർച്ചെ 5:30 ന് 10,008 നാളികേരം മഹാഗണപതി ഹോമം ആരംഭം, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വീ വഹിക്കും. പത്തിന് നാദസ്വരക്കച്ചേരി, 11ന് മഹാഗണപതി ഹോമം ദർശനം, 12ന് ഗജ പൂജ, ആനയൂട്ട്, തുടർന്ന് ശ്രീബലി എഴുന്നള്ളത്ത്, പത്മശ്രീ പെരുവനം കുട്ടന്മാരാരും 120 ഓളം കലാകാരന്മാരും പഞ്ചാരിമേളത്തിൽ പങ്കെടുക്കും.

ശേഷം കാഴ്ച ശ്രീബലി, വലിയവിളക്ക്, പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം , പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും നൂറ്റി ഇരുപതോളം കലാകാരന്മാരും അണിനിരക്കുന്ന പാണ്ടിമേളം, രാത്രി 10ന് പള്ളിവേട്ട പുറപ്പാട്. സെപ്റ്റംബർ ഒന്നിന് വൈകിട്ട് 4 30ന് കൊടിയിറക്ക്, തുടർന്ന് മള്ളിയൂർ ക്ഷേത്രക്കുളത്തിൽ ആറാട്ട്, അഞ്ച് മുപ്പതിന് മള്ളിയൂർ ഇല്ലത്ത് ഇറക്കി പൂജ, തുടർന്ന് ആറാട്ട് സ്വീകരണം, വൈകുന്നേരം നാലിന് കോഴിക്കോട് പ്രശാന്ത വർമ്മയുടെ നാമ സങ്കീർത്തനത്തോടെ ഈ വർഷത്തെ വിനായക ചതുർത്തി മഹോത്സവം സമാപിക്കും.

Hot Topics

Related Articles