ഓണ ഒരുക്കങ്ങളും, ഓണസദ്യയു മില്ലാത്ത ഓണം മഴ നനഞ്ഞ് മാവേലിയും പ്രജകളും; വിലക്കയറ്റത്തിനെതിരെ പ്രതിഷേധ സമരവുമായി അസംഘടിത തൊഴിലാളി കോൺഗ്രസ്

പത്തനംതിട്ട: ഓണക്കാലത്തെ ഭക്ഷ്യസാധനങ്ങളുടെ വിലകയറ്റത്തിനെതിരെ കളക്ട്രേറ്റിനു മുമ്പിൽ കനത്ത മഴ വകവെക്കാതെ മാവേലിയുടെയും പ്രജകളുടെയും പ്രതിഷേധ സമരം. സംസ്ഥാനത്തു നിത്യോപയോഗസാധങ്ങളിടെ വിലക്കയറ്റംമൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന സഹചര്യത്തിലാണ് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റിനു മുന്നിൽ മഴ നനഞ്ഞ് ചേന പുഴുങ്ങിയതും, ചമ്മന്തിയും കൂട്ടി മാവിലിക്കൊപ്പം ഭക്ഷണം കഴിച്ചു പ്രതിക്ഷേധസമരംനടത്തിയത് .

Advertisements


കോവിഡ് തളർച്ചയിൽ നിന്നും പൂർണ്ണമായി കരകയറാനാവാതെ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ, നിത്യോപയോഗ സാധനങ്ങളുടെ കൊള്ള വില ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡൻ്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാർ തെള്ളിയൂർ,ഷമീർ തടത്തിൽ, സലീം പെരുനാട്, തൗഫീഖ് രാജൻ, ജിതിൻ .ജെ. ബ്രദേഴ്സ്,ബിന്ദു ബിനു,ഷാജി സുറൂർ, യൂസഫ് തരകൻ്റയ്യത്ത്,ഷൈജു, അസ്ലം കെ അനൂപ്, മുഹമ്മദ് റോഷൻ,സാംകുട്ടി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles