പത്തനംതിട്ട: കേരള സർക്കാർ കേരള സാംസ്കാരിക വകുപ്പ് തിലകൻ സ്മാരക വേദി സംയുക്തമായി നടത്തുന്ന 10 പ്രൊഫഷണൽ നാടകങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.കൊല്ലം ആവിഷ്കാര യുടെ ദൈവം തൊട്ടജീവിതം, ആലുവ അശ്വതിയുടെ നിഴൽ എന്നീ നാടകങ്ങളാണ് ഉദ്ഘാടനദിവസം അരങ്ങേറിയത്.
പ്രസിഡന്റ് രാജു എബ്രഹാമിന്റെ അധ്യക്ഷതയിൽ മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ,എബ്രഹാം കെഎം, ബാബുരാജ് പിള്ള, എന്നിവർ ചടങ്ങിൽ പങ്കെടുത്തു ഓഗസ്റ്റ് 28 നാളെ കൊല്ലം അനശ്വരയുടെ അമ്മമനസ്സ്, പറവൂർ നാടകശാല യുടെ പ്രണയപുസ്തകം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.