കഴിഞ്ഞ എട്ടുവർഷമായി തുടരുന്ന പുഴ മണൽ ഘനന നിരോധനം പിൻവലിച്ച് അടിക്കടി ഉണ്ടാകുന്ന പ്രളയ ദുരന്തങ്ങൾ അവസാനിപ്പിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ; സി ഐ ടി യു

തലയോലപ്പറമ്പ് : കഴിഞ്ഞ എട്ടുവർഷമായി തുടരുന്ന പുഴ മണൽ ഘനന നിരോധനം പിൻവലിച്ച് അടിക്കടി ഉണ്ടാകുന്ന പ്രളയ ദുരന്തങ്ങൾ അവസാനിപ്പിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാരിനും റോയൽറ്റി ഇനത്തിൽ കോടിക്കണക്കിന് രൂപയുടെ റവന്യു വരുമാനവും ഉറപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുവാനും, നദീതീര സംരക്ഷണവും മണൽ സംഭരണവും വില്പനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിക്കുവാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന്
സി ഐ ടി യു തലയോലപ്പറമ്പ് ഏരിയ കോ – ഓർഡിനേഷൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisements

പതാക ഉയർത്തലിനും പുഷ്പാർച്ചനക്കും ശേഷം സഖാവ് ഇ എം കുഞ്ഞുമുഹമ്മദ് നഗറിൽ (ചെമ്പ് വിജയോദയം യു പി സ്കൂൾ) നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ വി ടി പ്രതാപൻ അധ്യക്ഷനായി. സി എം രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും ഇ എസ് സനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ എസ് വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎം ഏരിയാ സെക്രട്ടറി കെ ശെൽവരാജ്, സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ , ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം കെ ബി രമ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ രമേശൻ, ജില്ലാ വൈസ് പ്രസിഡന്റ് സുനിത ശ്രീകുമാർ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് സന്ദീപ്, ടി ഷിജു, ടി ബി മോഹനൻ എന്നിവർ സംസാരിച്ചു. വിവിധ യൂണിയനുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 225ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സംഘാടക സമിതി ചെയർമാൻ ടി എൻ സിബി സ്വാഗതവും കൺവീനർ ഇ ആർ അശോകൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ;
എം കെ ഹരിദാസൻ ( പ്രസിഡന്റ്‌ )
കെ എസ് വേണുഗോപാൽ (സെക്രട്ടറി )
എ കെ രജീഷ്, ഇ ആർ അശോകൻ (വൈസ് പ്രസിഡന്റുമാർ )
ആർ രതീഷ്, ഇ എസ് സനീഷ് ( ജോയിന്റ് സെക്രട്ടറിമാർ)
സി എം രാധാകൃഷ്ണൻ (ട്രഷറർ )

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.