കർഷകസംഘം ജില്ലാ സമ്മേളനം: അഡ്വ. ജോസഫ് ഫിലിപ്പ് പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ സെക്രട്ടറി

കോട്ടയം: കേരള കർഷകസംഘം ജില്ലാ പ്രസിഡന്റായി അഡ്വ. ജോസഫ് ഫിലിപ്പിനെയും സെക്രട്ടറിയായി കെ എം രാധാകൃഷ്ണനെയും ജില്ലാ സമ്മേളനം തെരെഞ്ഞെടുത്തു.
പി എൻ ബിനുവാണ് ട്രഷറർ. ഗീത ഉണ്ണികൃഷ്ണൻ, കെ ജയകൃഷ്ണൻ, അനിൽ മത്തായി(വൈസ് പ്രസിഡന്റുമാർ), എം എസ് സാനു, കെ എസ് ഗിരീഷ്, സജിൻ വട്ടപ്പള്ളി(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കെ കുഞ്ഞപ്പൻ, ഇ എസ് ബിജു, ഷെമീം അഹമ്മദ്, ടി എം രാജൻ, ആർ ടി മധുസൂദനൻ, സുനിതാ സുരേഷ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പള്ളം സിഎസ്ഐ റിട്രീറ്റ് സെന്ററിലെ സ. അയ്മനം ബാബു നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 44 അംഗങ്ങളടങ്ങുന്ന ജില്ലാ കമ്മിറ്റിയെയും 28 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles