കോട്ടയം ജില്ലയിലെ ആദ്യ ഊര് വിദ്യാകേന്ദ്രം ; പ്രവർത്തനങ്ങൾക്ക് കാഞ്ഞിരപ്പള്ളി എരുത്വാപുഴ ട്രൈബൽ കോളനിയിൽ തുടക്കമായി

കാഞ്ഞിരപ്പളളി : കോട്ടയം ജില്ലയിലെ ആദ്യ ഊര് വിദ്യാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കോട്ടയം എസ്.എസ്.കെ യുടെ ആഭിമുഖ്യത്തിൽ എരുമേലി ഗ്രാമ പഞ്ചായത്തിലെ എരുത്വാപുഴ ട്രൈബൽ കോളനിയിലെ കമ്മ്യൂണിറ്റി സെന്ററിൽ ആരംഭിച്ചു.

Advertisements

കോളനിയിലെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട പിന്തുണയെപ്പറ്റി ബോധവത്കരണ ക്ലാസ്സും നടന്നു. യോഗത്തിൽ എരുമേലി ഗ്രാമ പഞ്ചായത്ത്  മെമ്പർ മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു , മാണി ജോസഫ്  സ്വാഗതം ആശംസിച്ചു. എം.എസ് സതീശൻ  ഉദ്ഘാടനം നിർവഹിച്ചു .  ട്രൈബൽ എക്സ്റ്റഷൻ ഓഫീസർ അജി. പി ഊരു മൂപ്പനെ ആദരിച്ചു. എരുത്വാപ്പുഴ ട്രൈബൽ കോളനി ഊര് മൂപ്പൻ,   കേളൻ ഗോപി സന്ദേശം നൽകി ,  ബിനു എബ്രഹാം ,നയന ജേക്കബ്, അനു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.  റീബി വർഗീസ്  കൃതജ്ഞത അർപ്പിച്ചു.

Hot Topics

Related Articles