ആനക്കൊമ്പ് കൈവശം വച്ച കേസ് : കേസ് പിൻവലിക്കാൻ മോഹൻലാൽ ഹൈക്കോടതിയിൽ

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി നേരത്തെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisements

കേസ് പരിഗണിച്ച പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ ഹരജിയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2012ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍നിന്നാണ് ആദായനികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്. സംഭവത്തില്‍ 2019 ഒക്ടോബര്‍ 11ന് മോഹന്‍ലാലിനെ പ്രതിയാക്കി കോടനാട് റേഞ്ച് ഓഫിസര്‍ കുറ്റംപത്രം സമര്‍പ്പിച്ചിരുന്നു. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചതിനാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.

Hot Topics

Related Articles