കോട്ടയം: കുമാരനല്ലൂർ നീലിമംഗലം പാലത്തിൽ നിന്നും അജ്ഞാതൻ വെള്ളത്തിൽ ചാടി. ഞായറാഴ്ച ഉച്ചയ്ക്ക് 11.45 ഓടെയാണ് എം.സി റോഡിൽ പാലത്തിൽ നിന്നും അജ്ഞാതനായ ഒരാൾ ആറ്റിലേയ്ക്കു ചാടിയത്. എം.സി റോഡിലൂടെ എത്തിയ ഇയാൾ പാലത്തിന്റെ കൈവരിയിൽ കയറി നിന്ന ശേഷം ആറ്റിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. ഇയാൾ നടന്നു വരുന്ന സമയത്ത് നാട്ടുകാരിൽ ചിലർ പാലത്തിലുണ്ടായിരുന്നു. ഈ നാട്ടുകാർ പോയ ശേഷമാണ് ഇയാൾ വെള്ളത്തിലേയ്ക്കു എടുത്ത് ചാടിയത്. നാട്ടുകാർ നോക്കി നിൽക്കെയാണ് ഇയാൾ ആറ്റിലേയ്ക്കു ചാടിയത്. എന്നാൽ, നീന്തലറിയാവുന്ന ഇയാൾ ആറ്റിലൂടെ നീന്തി നടന്നു. ഇതേ തുടർന്ന് നാട്ടുകാരിൽ ചിലർ കരയ്ക്കു നിന്ന് ബഹളം വച്ചു. കനത്ത ഒഴുക്കുണ്ടായിരുന്നതിനാൽ നാട്ടുകാർ ആശങ്കയിലായിരുന്നു. ഇതേ തുടർന്നാണ് ഇയാളെ ബലമായി കരയ്ക്കു കയറ്റിയത്. കുമാരനല്ലൂർ ക്ഷേത്രത്തിലെ ആറാട്ട് കടവിനു സമീപത്താണ് ഇയാളെ കയറ്റിയിരുത്തിയിരിക്കുന്നത്.
പ്രദേശവാസികളായ ജിത്ത് , മിഥുൻ എന്നിവരാണ് ആറ്റിൽ ചാടുന്നത് കണ്ടത്. ഇവർ വീടിനു സമീപത്തേയ്ക്കു പോയതിനു പിന്നാലെയാണ് ഇയാൾ ആറ്റിൽ ചാടിയത്. ചാടുന്നത് കണ്ടതോടെ ഇവർ വിവരം പൊലീസിൽ അറിയിച്ചു. ഇതേ തുടർന്നു നാട്ടുകാർ പിന്നാലെ വള്ളത്തിൽ എത്തി. നീലിമംഗലം സ്വദേശികളായ ഗോകുലും, ഗൗതവുമാണ് വെള്ളത്തിൽ ചാടിയ ആൾക്കു പിന്നാലെ വള്ളത്തിൽ എത്തിയത്. ഇതേ തുടർന്നാണ് ഇയാൾ കരയ്ക്കു കയറി ഇരുപ്പുറപ്പിച്ചത്. തുടർന്ന് നാട്ടുകാർ എത്തി ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.