ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്രാചാര തൊഴിൽ ചെയ്തു വരുന്ന പാണൻ സമുദായ അംഗങ്ങൾക്ക് അർഹമായ പങ്കാളിത്തം ലഭിക്കണം ; വിദ്യാർത്ഥി യുവജന കലാകാര സംഗമം


പത്തനംതിട്ട : ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തി ഉൾപ്പെടെയുള്ള നിയമനങ്ങളിലും, പാരമ്പര്യമായി ക്ഷേത്രാചാര തൊഴിൽ ചെയ്തു വരുന്ന പാണൻ സമുദായ അംഗങ്ങൾക്ക് അർഹമായ പങ്കാളിത്തം ഈ മേഖലകളിൽ ഉറപ്പ് വരുത്തുവാൻ ബന്ധപ്പെട്ട ദേവസ്വംബോർഡുകളും, ഗവൺമെൻറും തയ്യാറാകണമെന്ന് അഖില കേരള പാണർ യുവജന വിഭാഗമായ വിദ്യാർത്ഥി യുവജന കലാകാര സംഗമം ആവശ്യപ്പെട്ടു.

Advertisements

പത്തനംതിട്ട ഗീതാജ്ഞലി ആ ഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ യുവജന സമാജം സംസ്ഥാന പ്രസിഡൻ്റ് എം.മനു അദ്ധ്യക്ഷത വഹിച്ചു. അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡൻറ് പി.എൻ സുകുമാരൻ ഉത്ഘാടനം ചെയ്തു.ഫോക്കുലാർ അക്കാഡമി ചെയർമാൻ ഓ. എസ്. ഉണ്ണികൃഷ്ണൻ ,ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.അനന്തഗോപൻ, പോലിസ് അസിസ്റ്റൻ്റ് കമാൻണ്ട് സ്റ് തിരുവനന്തപുരം സിറ്റി എം.സി ചന്ദ്രശേഖരൻ, പത്തനംതിട്ട നഗരസഭ കമ്മ്യൂണിറ്റി കൗൺസിലർ രാജു എ നായർ, അഖില കേരള പാണർ സമാജം സംസ്ഥാന രക്ഷാധികാരി ഡോ: പി.ശിവാനന്ദൻ, ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, ട്രഷറാർ പി.സോമൻ, യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ ചെങ്ങന്നൂർ, പാണൻ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ടി.രാജേന്ദ്രൻ, വനിത സമാജം പ്രസിഡൻറ് ബിന്ദുവാഴമുട്ടം, സന്തോഷ് നെടുമ്പന, തിരുവാങ്കുളം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.