കാനം സിപിഎമ്മിന്റെ അസി.സെക്രട്ടറിയോ..! സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി എറണാകുളം ജില്ലാ സമ്മേളനം

കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എമ്മിന്റെ അസിസ്റ്റന്റ് സെക്രട്ടറിയാണോ എന്നത് അടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളുമായി സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം. സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ- പ്രവർത്തന റിപ്പോർട്ടുകളിന്മേലുള്ള ഗ്രൂപ്പ്- പൊതു ചർച്ചകളിലാണ് പ്രവർത്തകർ പാർട്ടി സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
പിറവം, തൃപ്പൂണിത്തുറ, കളമശേരി, വൈപ്പിൻ, ആലുവ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംസ്ഥാന സെക്രട്ടറിയെ വേദിയിൽ ഇരുത്തി അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.

Advertisements

വെളിയം ഭാർഗവൻ സെക്രട്ടറി ആയിരുന്നപ്പോഴത്തെ ചരിത്രം വിശദീകരിച്ചായിരുന്നു സമ്മേളന പ്രതിനിധികളുടെ വിമർശനം. വെളിയം സെക്രട്ടറിയായിരുന്നപ്പോൾ തിരുവനന്തപുരം ഡപ്യൂട്ടിമേയറായിരുന്ന രാഖി രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് പൊലീസ് സ്റ്റേഷനിൽ പോയി ഇറക്കിക്കൊണ്ടുവന്ന ചരിത്രമുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന സമയത്തായിരുന്നു അത്. എന്നാൽ, നിലവിലെ സെക്രട്ടറി സി.പി.എമ്മിന് കുടപിടിക്കുകയാണ്. സമരം ചെയ്താൽ തല്ലുകൊള്ളും. വീട്ടിലിരുന്നാൽ തല്ല് കൊള്ളില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത് പാർട്ടിക്ക് അപമാനമാണ് എന്നായിരുന്നു തൃപ്പൂണിത്തുറ അംഗത്തിന്റെ വിമർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുന്നപ്ര- വയലാർ സമര സമയത്ത് കാനമായിരുന്നു പാർട്ടി സെക്രട്ടറിയെങ്കിൽ അതിനെയും അദ്ദേഹം തള്ളിപ്പപറഞ്ഞേനെ എന്ന് വൈപ്പിനിൽ നിന്നുള്ള അംഗം കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി കാനം പ്രവർത്തിക്കുകയാണെന്നും ഒരു പ്രതിനിധി പറഞ്ഞു.
പാർട്ടി ജില്ലാ ഘടകം ഒറ്റക്കെട്ടായി തീരുമാനിച്ച ഡി.ഐ.ജി ഓഫീസ് സമരത്തെ തള്ളിപ്പറഞ്ഞ സെക്രട്ടറിയുടെ നിലപാട് അപമാനകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു. സി.പി.ഐയുടെ നാവ് സി.പി.എമ്മിന് പണയപ്പെടുത്തിയ സ്ഥിതിയാണ്.

പാർട്ടി മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല. റവന്യൂ വകുപ്പ് ഭരിക്കുന്നത് ഉദ്യോഗസ്ഥരാണ്. എന്തെങ്കിലും ചെയ്യുന്നവെന്ന പ്രതീതി നവമാധ്യമങ്ങളിലൂടെ ഉണ്ടാക്കിയിട്ട് കാര്യമില്ല. ഫോർട്ട്കൊച്ചി ആർ.ഡി.ഓഫീസ് സംഭവം റവന്യൂ വകുപ്പിന് നാണക്കേടുണ്ടാക്കി. മറ്റ് വകുപ്പുകളൊന്നും ശ്രദ്ധേയമാകുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
സി.പി.ഐ മന്ത്രിമാരെ നോക്കുകുത്തികളാക്കി പാർട്ടിയുടെ വകുപ്പുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യമായ ഇടപെടൽ നടത്തുകയാണ്. നിയമനങ്ങൾ പോലും മുഖ്യമന്ത്രി തോന്നിയപോലെ നടത്തുന്നു. എന്നിട്ടും മുഖ്യമന്ത്രിയെ പ്രതിഷേധമറിയിക്കാൻ പാർട്ടി നേതൃത്വത്തിനാകുന്നില്ല.
ജില്ലാ നേതൃത്വത്തിനെതിരെയും
വിമർശനമുണ്ടായി. ഡി.ഐ.ജി ഒഫീസ് മാർച്ച് തന്നെ അനാവശ്യമായിരുന്നു. എം.എൽ.എയെ മുന്നിൽ നിർത്തി സമരം നടത്തേണ്ടിയിരുന്നില്ല. സംസ്ഥാന നേതൃത്വത്തെ അപകീർത്തിപ്പെടുത്താൻ ജില്ലാ നേതൃത്വം നിരന്തരം ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി.

Hot Topics

Related Articles