കോട്ടയം : ഓണത്തിന്റെ ആവേശവും ആഘോഷവും എല്ലാം കളറാക്കാൻ കോട്ടയത്തിന്റെ മണ്ണിൽ ഇന്നുമുതൽ വസ്ത്രം എത്തുന്നു. എൻസിഎസ് വസ്ത്രത്തിന്റെ കോട്ടയത്തെ ഷോറൂം രാവിലെ 11 മണിക്ക് സിനിമാതാരം കുഞ്ചാക്കോ ബോബനും നമിത പ്രമോദം സിതാരയും മിയ ജോർജും ചേർന്ന് ഉദ്ഘാടനം ചെയ്യും. കോട്ടയത്തിന്റെ ഓണക്കാലത്തിന് കളറേകാനായി വസ്ത്രം എത്തുമ്പോൾ ആഘോഷത്തോടെ കാത്തിരിക്കുകയാണ് കോട്ടയത്തിന്റെ യുവത്വം. ഓണത്തിന് കോട്ടയം ഇതുവരെ കാണാത്ത മൂന്നിരട്ടി സമ്മാനങ്ങളാണ് എൻ.സി.എസ് വസ്ത്രം കോട്ടയത്തിന്റെ മണ്ണിൽ ഒരുക്കുന്നത്. ആഗസ്റ്റ് 31 ന് സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും, അനു സിതാരയും, മിയാ ജോർജും, നമിത പ്രമോദും ചേർന്നാണ് വസ്ത്രം ഉദ്ഘാടനം ചെയ്യുന്നത്. ന്നാ താൻ കേസ് കൊട് സിനിമയുടെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ കോട്ടയത്ത് എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ.
പാരമ്പര്യവും പുതുമയും ഒത്തു ചേർന്നാൽ സൃഷ്ടിക്കാനാവുന്ന അത്ഭുതങ്ങളുടെ കലവറയാണ് വസ്ത്രം കോട്ടയത്ത് തുറക്കുന്നത്. കോട്ടയം സി.എം.എസ് കോളേജിനു സമീപത്തെ അത്ഭുതങ്ങളുടെ കലവറ തുറന്നെടുക്കുന്നതിന് കാത്തിരിക്കുകയാണ് കോട്ടയം നഗരത്തിലെ ഷോപ്പിംങ് ആഘോഷമാക്കുന്നവർ. പുതിയ സംരംഭങ്ങളെ എന്നും കൈ നീട്ടി സ്വീകരിക്കുന്ന കോട്ടയത്തിന്റെ മണ്ണിലേയ്ക്ക് വസ്ത്രം എത്തുമ്പോൾ പ്രതീക്ഷിക്കുന്നത് ഇതേ പിൻതുണ തന്നെയാണ്. പുതിയ സംരംഭങ്ങൾക്ക് പിൻതുണ നൽകുന്നതിനൊപ്പം, കഴിവിനും ഗുണനിലവാരത്തിനും കോട്ടയം എന്നും മൂല്യം നൽകുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മൂല്യം തന്നെയാണ് ഇന്നും കോട്ടത്തിൽ നിന്നും വസ്ത്രം ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. കോട്ടയം നഗരത്തിൽ ആഗസ്റ്റ് 31 ന് വസ്ത്രം എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം ഉയരും. ആ പ്രതീക്ഷ കാക്കാനുള്ളതൈല്ലാം സി.എം.എസ് കോളേജിനു സമീപത്തെ വസ്ത്രം ഷോപ്പിലുണ്ട്. ഈ ഷോപ്പിൽ എത്തുന്നവർക്ക് കുട്ടികൾക്കും മുതിർന്നവർക്കും വീട്ടിലെ ഓരോ അംഗത്തിനും ഓണക്കോടി എടുക്കുന്നതിന് മറ്റെങ്ങും പോകേണ്ടതില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പുതിയ കളക്ഷനുകളാണ് ഇവിടെ ഒരുക്കുന്നത്. വസ്ത്രം ഗ്രൂപ്പിന്റെ ഏറ്റവും പുതിയ , ഇവർ തന്നെ ഡിസൈൻ ചെയ്ത കളക്ഷനുകളാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കോളേജ് വിദ്യാർത്ഥികൾക്കും, കുട്ടികൾക്കും, യുവാക്കൾക്കും വിവിധ പ്രായത്തിലുള്ളവർക്കും വേണ്ട വ്യത്യസ്തമായ കളക്ഷനുകൾ, വവ്വേറെ ഫ്‌ളോറുകളിലായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഏതായാലും കോട്ടയം ആകാംഷയോടെ കാത്തിരിക്കുന്ന എൻ.സി.എസ് വസ്ത്രത്തിന്റെ ഓപ്പണിങ് ഒരു ആഘോഷമാകും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.