തിരുവല്ല : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും കാലാവസ്ഥാ സൂചികകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ ആഗസ്റ്റ് 30 ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന മഴയുടെ സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകള്‍, മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.
Advertisements