റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയും വെള്ളക്കെട്ടും സിഗ്നൽ തകരാറും : എറണാകുളത്തു നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി : ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

കൊച്ചി : മഴയും, സിഗ്നൽ തകരാറും മൂലം എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിൽ മാത്രം തീവണ്ടി ഗതാഗതത്തിൽ മാറ്റം. ശബരി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ച് വിടുന്നു. എറണാകുളത്ത് ഉണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് മൂലം
എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ താത്കാലികമായി ബാധിച്ചു.

Advertisements

ഇതേ തുടർന്ന് തീവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ട്രെയിൻ 16650 നാഗർകോവിൽ – മംഗളുരു പരശുറാം എക്സ്പ്രസ്സ് തൃപ്പുണിത്തുറ – എറണാകുളം ജംഗ്ഷൻ – എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സർവീസ് നടത്തും.

ട്രെയിൻ 12618 നിസാമുദ്ദിൻ – എറണാകുളം മംഗള എക്സ്പ്രസ്സ് ഇന്ന് എറണാകുളം ജംഗ്ഷൻ സ്റ്റേറ്റഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.

കോട്ടയം വഴിയുളള ട്രെയിൻ 06768 കൊല്ലം – എറണാകുളം മെമു എക്സ്പ്രസ്സ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.

Hot Topics

Related Articles