തിരുവനന്തപുരം : നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കര്‍ എം ബി രാജേഷ് താക്കീത് ചെയ്തു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്
സ്പീക്കര്‍. നിയമസഭയില്‍ മന്ത്രി വീണ ജോര്‍ജിനെ താക്കീത് ചെയ്തു എന്നത് തെറ്റായ വാര്‍ത്തയെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.
വീണ ജോര്‍ജിനെ താക്കീത് ചെയ്യുകയോ ശാസിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിക്ക് ചെയറിന്റെ സംരക്ഷണം ലഭിക്കുമെന്നും, തെറ്റിദ്ധാരണാപരമായ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.
മന്ത്രിയുടേതല്ലാത്ത ഉത്തരവാദിത്തത്തിന്റെ പേരില്‍ സ്പീക്കര്‍ ശാസിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. മാധ്യമ വാര്‍ത്തകളില്‍ കാണുന്നത് പോലെ താക്കീത്, ശാസന എന്ന പദപ്രയോഗം നല്കിയ കത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 22ന് പരിഗണിച്ച ചോദ്യത്തിന്റെ പിരിവുകള്‍ക്ക് ആരോഗ്യമന്ത്രി നല്കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എ പി അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് താന്‍ ആരോഗ്യമന്ത്രിയോട് പ്രതികരണം തേടിയത്.