ജലവിഭവവകുപ്പില്‍ വിവിധ വിഷയങ്ങൾ ഉയർത്തി എൻജിഒ യൂണിയൻ ധർണ്ണ

കോട്ടയം: മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താത്ക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി
ജലവിഭവവകുപ്പ്
ചീഫ് എൻജിനീയർ/ ഡിവിഷൻ ഓഫീസുകൾക്ക് മുന്നിൽ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ധർണ്ണ നടത്തി.

Advertisements

കോട്ടയം മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഷീന ബി നായർ അധ്യക്ഷയായ യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ഡി സലിംകുമാർ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം സുദീപ് എസ് നന്ദിയും രേഖപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.