കൊതവറ സർവീസ് സഹകരണ ബാങ്കിന്റ ഓണചന്ത ആരംഭിച്ചു

വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു. സിവിൽ  സപ്ലൈസിന്റ സബ്സീഡിയോടു കൂടിയുള്ള 13 ഐറ്റങ്ങൾക്ക് പുറമെ 28 ഇനങ്ങൾ വിലക്കുറിൽ ബാങ്ക് നൽകുന്നു. ഓണചന്ത യുടെഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌  സി.ടി ഗംഗധരൻ നായർ നിർവഹിച്ചു. യോഗത്തിൽ ബാങ്ക് സെക്രട്ടറി വി.എസ് അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ എം. ജി ജയൻ, ഭരണസമിതി അംഗങ്ങളായ കെ. ബിനിമോൻ, പി എം . സേവ്യർ, വി. എം അനിയപ്പൻ, ജോഷി ജോസഫ്, കെ. വി പ്രകാശൻ, ശ്രീദേവി സന്തോഷ്‌, ബീന മുരുകാനന്ദൻ, ഷീബ ഷാൻ, കുര്യാക്കോസ് ദാസ് തുടങ്ങിയവർ പങ്കെടുത്തു. 

Advertisements

Hot Topics

Related Articles