വെച്ചൂർ പഞ്ചായത്തിൽ അതിദാരിദ്രമൈക്രോ പ്ലാൻ തയ്യാറാക്കൽ പദ്ധതി പരിശീലന പരിപാടി നടത്തി

വെച്ചൂർ: വെച്ചൂർ പഞ്ചായത്തിൽ അതിദാരിദ്രമൈക്രോ പ്ലാൻ തയ്യാറാക്കൽ പദ്ധതി പരിശീലന പരിപാടി നടന്നു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ പദ്ധതി തയ്യാറാക്കൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്നമനോജ്, ബിന്ദുരാജു , പഞ്ചായത്ത് സെക്രട്ടറി രജി മോൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ രഘു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വി ഇ ഒ മാർ , മറ്റ് സ്ഥാപനതല ഉദ്യോഗസ്ഥർ, സി ഡി എസ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. പരിശീലന പരിപാടിയിൽ കിലയുടെ റിസോഴ്സ് പേഴ്സൺമാരായ അനിജമോൾ , സന്ധ്യഅനീഷ്, രജി പീതാംബരൻ , ബ്രിജിത്ത്ലാൽ, കുടുംബശ്രീ വൈസ് ചെയർ പേഴ്സൺ മിനിജി ജി തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles