വൈക്കം : കുടവെച്ചൂർ സെന്റ് മേരീസ് പള്ളി തിരുനാൾ : പാലാ ആർ ഡി ഒ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു

വൈക്കം : കുടവെച്ചൂർ സെന്റ് മേരീസ് പള്ളി തിരുനാൾ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി പാലാ ആർ ഡി ഒ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുടവെച്ചൂർ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ അധ്യക്ഷത വഹിച്ചു. 
 വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.തിരുനാൾ ദിനങ്ങളിൽ കെ എസ് ആർ ടി സി വൈക്കത്തു നിന്ന് വെച്ചൂരിലേക്ക് കൂടുതൽ  സർവീസ് നടത്തും.

Advertisements

വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ കെ എസ് ഇ ബി യും ജലവിതരണം സുഗമമാക്കാൻ ജല വിഭവ വകുപ്പും കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ച് ക്രമസമാധാനവും ഗതാഗത നിയന്ത്രണവും പോലിസും ഉറപ്പാക്കും. പാല ആർ ഡി ഒ രാജേന്ദ്ര ബാബു , തഹസിൽദാർ ടി.എൻ.വിജയൻ, വികാരി ഫാ.ജോസ് പാലത്തിങ്കൽ,
 സഹ വികാരി ഫാ.ജോമിഷ് വട്ടക്കര, പ്രസുദേന്തി വർഗീസ് സി.ഉഴുത്താൽ, കൈക്കാരൻമാരായ കുര്യാക്കോസ് കുന്നത്തുകളത്തിൽ, സി.ഡി. ജോസ് , വൈസ് ചെയർമാൻ സേവ്യർ മീനപള്ളിൽ, കൺവീനർ ബിജുമിത്രംപള്ളി തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.