സർക്കാരിനെ വിടാതെ പിന്തുടർന്ന് സി.പി.ഐ ; കണ്ണൂർ ജില്ലാ സമ്മേളനത്തിലും കാനത്തിനും പിണറായിക്കും രൂക്ഷ വിമർശനം

കണ്ണൂര്‍ : സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിന് വിമര്‍ശനം. സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ കാനത്തിന് ഭയമെന്ന് പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയർന്നു.ആനി രാജയെ എം.എം മണി അധിക്ഷേപിച്ചപ്പോള്‍ കാനം പ്രതികരിച്ചില്ല. പ്രിയ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമാക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

Advertisements

സര്‍ക്കാര്‍ പരസ്യങ്ങളില്‍ പിണറായിയുടെ ചിത്രം മാത്രം. മുന്നണി ഭരണമെന്ന് സി.പി.എം മറന്ന് പോകുന്നുവെന്നും സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നു.
ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി അവഹേളിച്ചു. സി.പി.ഐ മന്ത്രിമാര്‍ക്ക് പോരായ്മകളുണ്ടെങ്കില്‍ തിരുത്തേണ്ടതു പാര്‍ട്ടി നേതൃത്വമാണ്. അവരെ മുന്നണിയിലെ ഘടകകക്ഷി പാര്‍ട്ടിയല്ല തിരുത്തേണ്ടതെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിനുമേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.