തിരുവനന്തപുരം : വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്. അടൂർ പൊലീസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
ആഗസ്റ്റ് 16ന് ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട് ഷാജഹാൻ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. മുസ്ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങൾ ബലി കൊടുക്കുന്നു എന്നും മുസ്ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്നും രാഹുൽ പോസ്റ്റിൽ ചോദിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുസ്ലിംകളായ സഖാക്കൾ ദുരൂഹമായ സാഹചര്യങ്ങളിലാണ് കൊല്ലപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊല്ലത്തെ ഇടത് അനുഭാവികളുടെ സമൂഹ മാധ്യമ കൂട്ടായ്മയാണ് പരാതി നല്കിയത്.
പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.