തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ കൂടുതൽ യുവത്വം കൊണ്ടു വന്ന് സർക്കാർ. സ്പീക്കർ എംബി രാജേഷിനെ മന്ത്രിയാക്കിയും, എം.എൻ ഷംസീറിനെ സ്പീക്കറാക്കിയുമാണ് സംസ്ഥാന മന്ത്രിസഭ അഴിച്ചു പണിയുന്നത്. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിനന്ദൻ രാജി വച്ചതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രിസഭയിൽ അഴിച്ചു പണിയ്ക്കൊരുങ്ങുന്നത്.
Advertisements
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണനെ അസുഖബാധിതനായതിനെ തുടർന്നു ചുമതലകളിൽ നിന്നും ഒഴിവാക്കിയതോടെയാണ് എം.വി ഗോവിനന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം നൽകിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മന്ത്രിസഭയിൽ അഴിച്ചു പണി ഉണ്ടാകുന്നത്.