റാന്നി : തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനിയായ 12 കാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് നായയുടെ കടിയേറ്റ പെൺകുട്ടിയെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നായക്ക് പേവിഷബാധ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയാണ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒൻപതിലധികം കടികൾ ഏറ്റിരുന്നു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യ വാക്സിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും എടുത്തു. തുടർന്ന് രണ്ടു വാക്സിൻ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നും എടുത്തിരുന്നു. നാലാമത്തെ വാക്സിൻ എടുക്കാനിരിക്കെ യാണ് കുട്ടിയുടെ സ്ഥിതി വഷളായത്.
സ്ഥിതി ഗുരുതരമായതോടെയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച രാവിലെ പാൽ വാങ്ങാൻ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
കാർമൽ എഞ്ചിനീയറിംഗ് കോളേജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു നായയുടെ കടിയേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതോടെ കുട്ടിയുടെ
വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അഭിരാമി മൈലപ്ര എസ് എച്ച് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.