തിരുവല്ല: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ സര്‍വീസായ തിരുവല്ല – മലക്കപ്പാറ ഉല്ലാസ യാത്ര ബംപര്‍ ഹിറ്റ്. രാവിലെ 5നു പുറപ്പെട്ട് രാത്രി 11നു തിരിച്ചെത്തുന്ന സര്‍വീസ് ആദ്യദിനം തന്നെ ജനപ്രീതി നേടി. തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 7.30ന് ചാലക്കുടിയിലെത്തും. തൃശൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ തമിഴ്‌നാടിനോടു ചേര്‍ന്ന വനപ്രദേശമാണ് മലക്കപ്പാറ. 60 കിലോമീറ്ററോളം കാട്ടിനുള്ളിലൂടെയുള്ള യാത്ര തന്നെയാണ് ട്രിപ്പിന്റെ പ്രധാന ആകര്‍ഷണം. കെഎസ്ആര്‍ടിസിയുടെ ഇന്‍സ്‌പെക്ടര്‍ ഗൈഡായി ഉണ്ടാകും.യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് കാഴ്ചകള്‍ കാണാനും ഭക്ഷണം കഴിക്കാനുമായി ബസ് നിര്‍ത്തും. 750 രൂപയാണ് ടിക്കറ്റ് നിരക്ക്.
4ന് പ്രഖ്യാപിച്ച സര്‍വീസിന് പിറ്റേദിവസം തന്നെ 137 പേര്‍ ബുക്ക് ചെയ്തു. 51 പേര്‍ക്കാണ് പോകാന്‍ സാധിക്കുന്നത്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ അവധി ദിവസങ്ങളായ 13നും 14നും സര്‍വീസ് ഇട്ടതോടെ അതും ബുക്കിംഗ് ഫുള്‍ ആയി. അതോടെ 10ന് ഒരു സര്‍വീസ് തീരുമാനിച്ചു. ഇതില്‍ 39 സീറ്റിലും ആളായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്ആര്‍ടിസി പുതിയതായി രൂപീകരിച്ച ബജറ്റ് ടൂറിസം സെല്ലിനാണ് (ബിറ്റിസി) ഇതിന്റെ ചുമതല. തിരുവല്ല ഡിപ്പോയില്‍ യാത്രയ്‌ക്കെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, കാത്തിരിക്കാനുള്ള ഇടം, വരാനും പോകാനുമുള്ള സൗകര്യം തുടങ്ങിയവ ഉള്ളത് ഗുണം ചെയ്യും.