കുന്നന്താനം: അദ്ധ്യാപക ദിനത്തിൽ നവരത്ന വിദ്യാ സമന്വയം തീർത്ത് പാലയ്ക്കൽത്തകിടി സെന്റ്. മേരീസ് സർക്കാർ സ്കൂൾ. അദ്ധ്യാപക ദിനത്തിൽ സ്കൂളിലെ ഒൻപത് പൂർവ്വ അദ്ധ്യാപകരുടെ വീടുകളിലെത്തി ആദരവ് നൽകുന്ന പരിപാടിയാണ് പാലയ്ക്കൽത്തകിടി സെന്റ്. മേരീസ് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സംഘടിപ്പിച്ചത്. ഓണാവധി പ്രഖ്യാപിച്ചിട്ടും അദ്ധ്യാപക മഹത്വത്തിന് അവധി നൽകാത്ത പ്രവർത്തനവുമായിട്ടാണ് കുട്ടികളും പ്രഥമ അദ്ധ്യാപികയും അധ്യാപക ദിനം ആഘോഷിച്ചത്.
സ്കൂളിലെ പൂർവ്വ അദ്ധ്യാപകരായ ബി സുനീലാദേവി, പി കെ ഗോപി ഇലവനാകുഴി, പി കെ വാസുദേവൻ പിള്ള പൊയ്യയ്ക്കൽ, രമാദേവി പുളിന്താനത്ത്, കെ എൻ സരസ്വതി ശാന്തിപുരം, സി എൻ ലളിതമ്മ വട്ടക്കാലായിൽ, കെ ആർ രുഗ്മിണിയമ്മ പൊട്ടന്മല പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ പി വി മാത്യു പാറാങ്കമണ്ണിൽ, പി എം ജേക്കബ് പൂങ്കോട്ടാൽ, എന്നിവരുടെ വീടുകളിലെത്തി ആദരിച്ചത്. വിദ്യാർത്ഥികളായ അനഹ ബി, സെബിൻ സി ജോൻസി, അനന്യ ബി, ശ്രീദേവി ബിജു, അബിയ കെ ജോതി, സോന പി എസ് , അനുപമ ബി, ദിവ്യ കെ എൻ , രമ്യ രവി, പാർവ്വതി, വിഷ്ണു പ്രഥമ അദ്ധ്യാപിക ഉഷ എസ്, അദ്ധ്യാപിക വിജയകുമാരി , പി ടി എ പ്രസിഡന്റ് എസ് വി സുബിൻ രക്ഷകർത്താക്കളായ കെ ജെ ജോതി, അജിത രാജൻ എന്നിവർ നേതൃത്വം നൽകി.