അദ്ധ്യാപക ദിനത്തിൽ ഡോ. റോസമ്മ ടീച്ചറെ ആദരിച്ചു

തെള്ളകം : അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ ടീച്ചറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മി കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ എന്നിവർ ചേർന്ന് ആദരിച്ചു. ഫാ. സുനിൽ പെരുമാനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന അധ്യാപകദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിറിയക് ഓട്ടപ്പള്ളി, ജില്ലാ പഞ്ചായത്തംഗം പി. എം. മാത്യു, കെ. എസ്. എസ് കോർഡിനേറ്റർമാരായ മേഴ്‌സി സ്റ്റീഫൻ, ബെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles