മൈലപ്ര പഞ്ചായത്തിൽ ആർദ്രമാനസ ഓണാഘോഷം

പത്തനംതിട്ട ജില്ലയിലെ മൈലപ്രാ ഗ്രാമപഞ്ചായത്തിൽ ശാരീരികവും മാനസികവുമായ പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രതിഭകൾക്ക് വേണ്ടി ആർദ്രമാനസം എന്ന പേരിൽ വ്യത്യസ്തമായ ഓണാഘോഷം സംഘടിപ്പിച്ചു.
മൈപാ സാംസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ അവരുടെ പാട്ടും നൃത്തവും സദ്യയുമായി നല്ലൊരോണപ്പകൽ നടന്നു.
അത്തപ്പൂക്കളം, വിവിധ കലാപരിപാടികൾ, കലാ-കായിക മത്സരങ്ങൾ , കലാപരിപാടികളും നടത്തി.
പഞ്ചായത്ത് അംഗങ്ങളായ സാജു മണിദാസ് , റെജി ഏബ്രഹാം മറ്റ് സംഘാടക സമിതി അംഗങ്ങളും കൂടിയാണ് ഇത്തരത്തിൽ കുട്ടികളുടെ ഓണാഘോഷത്തിനു നേതൃത്വം നൽകിയത്.

Advertisements

Hot Topics

Related Articles