മഹാനടൻ മമ്മൂട്ടിയ്ക്ക് ജന്മനാടിന്റെ പിറന്നാൾ മധുരം; ചെമ്പിലരയൻ ജലോത്സവത്തിനൊപ്പം മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിക്കും

വൈക്കം: മഹാനടൻ ഭരത് മമ്മൂട്ടിയുടെ ജന്മദിനം ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കും.
മുറിഞ്ഞപുഴ പഴയ പാലത്തിലെ പ്രത്യേക വേദിയിൽ 2022 സെപ്റ്റംബർ ഏഴിനു ബുധനാഴ്ച രാവിലെ 10 മണിക്ക് ജന്മദിന കേക്ക് മുറിക്കും’മഹാ നടന് ജന്മനാടിന്റെ പിറന്നാൾ മധുരം ‘ എന്ന പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ ,വിവിധ കലാകാരന്മാർ, മമ്മൂട്ടിയുടെ ബാല്യകാല സുഹൃത്തുക്കൾ, ജലോത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് ചെമ്പിലരയൻജലോത്സവ കമ്മറ്റിയുടെ ചെയർമാൻ
അഡ്വ. എസ്.ഡി. സുരേഷ് ബാബു, ജനറൽ കൺവീനർ കെ.കെ.രമേശൻ. ട്രഷറർ കെ. എസ് രത്‌നാകരൻ എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles