ഡി.വൈ.എഫ്.ഐ കൂരോപ്പട മേഖലാ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി ഗ്രാമോത്സവം 2022 വെള്ളിയാഴ്ച

കൂരോപ്പട : ഡി.വൈ.എഫ്.ഐ കൂരോപ്പട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 17-ാമത് ഓണാഘോഷ പരിപാടി ഗ്രാമോത്സവം 2022 വെള്ളിയാഴ്ച കൂരോപ്പട കവലയിൽ നടക്കും. രാവിലെ 10 മുതൽ കുട്ടികളുടേയും മുതിർന്നവരുടേയും കായിക മത്സരങ്ങൾ അരങ്ങേറും.

Advertisements

മുതിർന്നവർക്കായി പകിടയുരുട്ട് , പകിട എണ്ണത്തിനുരുട്ട് , വട്ടുരുട്ട് , ബോൾ ത്രോ , വെള്ളംകുടി മത്സരം , കസേര കളി, ഊഹത്തൂക്കം , വടം വലി എന്നീ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് ആണ് ഒരുക്കിയിട്ടുള്ളത്. മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പുറമേ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് സമ്മാനദാനം നിർവഹിക്കും.

Hot Topics

Related Articles