കോട്ടയം: മെഡിക്കൽ കോളേജിൽ ഡ്യൂട്ടി ഡോക്ടറുടെയും,നഴ്സിന്റെയും അനാസ്ഥയിൽ ശ്വാസം കിട്ടാതെ രോഗി മരിച്ചു. ഇടുക്കി പൈനാവ് കുഴങ്കരയിൽ തങ്കച്ചൻ (67) ആണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ മരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം വാർഡിൽ (രണ്ടാം വാർഡിൽ ) ശ്വാസതടസ്സവും അനുബന്ധ രോഗങ്ങൾക്കും ചികിത്സയിലായിരുന്നു തങ്കച്ചൻ.രാത്രി എട്ടുമണിയോടെ ഇദ്ദേഹത്തിന് ഓക്സിജൻ നല്കിയിരുന്ന മാസ്കിന്റെ ട്യൂബ് മൂക്കിൽ നിന്നും ഊരിപ്പോയിരുന്നു. ഇക്കാര്യം ഉടൻ തന്നെ രോഗിയുടെ സമീപത്ത് ഉണ്ടായിരുന്ന മകൻ അജേഷ് (29) ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചു.
ഇത് തന്റെ ജോലിയല്ലെന്ന് പറഞ്ഞ് ഇവർ പോയി.പിന്നീട് മറ്റൊരു നഴ്സിനോടും അജേഷ് ഇക്കാര്യം പറഞ്ഞു.ഡോക്ടറെ അറിയിക്കാമെന്ന് പറഞ്ഞ് ആ നഴ്സും പോയി. അരമണിക്കൂർ കഴിഞ്ഞ് ഒരു ജൂണിയർ വനിതാ ഡോക്ടർ എത്തി രോഗിക്ക് മാസ്ക് ഘടിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും രോഗി അപ്പോഴേക്കും മരിച്ചിരുന്നു.ഇതെ തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് വനിതാഡോക്ടറെ രോഗിയുടെ ബന്ധുക്കൾ അസഭ്യം പറയുകയും, രോക്ഷാകുലനായ തങ്കച്ചന്റെ മകൻ അജേഷ് വാർഡിൽ കിടന്ന പ്ലാസ്റ്റിക്സ്റ്റ്യൂൾ എടുത്ത് ഡോക്ടറെ മർദ്ദിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നും പിന്നീട് സ്റ്റൂൾ നിലത്തടിച്ച് തല്ലിപൊട്ടിക്കുകയും ചെയ്തുവെന്നും പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് വാർഡിൽ വലിയ ബഹളം ഉണ്ടായതറിഞ്ഞ് പൊലീസ് എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം എത്തി അജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനു ശേഷം ഡോക്ടറുടെ പരാതിയെതുടർന്ന് അജേഷിനെ ഗാന്ധിനഗർ പോലീസെത്തി അറസ്റ്റുചെയ്തു.തങ്കച്ചന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പരാതി ഇല്ലെന്നു മരിച്ച തങ്കച്ചന്റെ ബന്ധുക്കളിൽ നിന്ന് ആശുപത്രി അധികൃതർ എഴുതി വാങ്ങിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്കു വിട്ടുകൊടുത്തതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത്് എത്തിയിട്ടുണ്ട്.