എട്ടു നോമ്പിന്റെ പുണ്യം നുകർന്ന് പതിനായിരങ്ങൾ; ദർശനപുണ്യമേകി മണർകാട് നടതുറന്നു

മണർകാട്: ആഗോള മരിയൻ മരിയൻ തീർഥാടന കേന്ദ്രമായ കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശ്വാസിസഹസ്രങ്ങൾക്ക് ദർശനപുണ്യമേകി നടതുറന്നു. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം ദർശനത്തിനായി തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ.

Advertisements

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പ്രധാന കാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം, വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ് ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്‌കോപ്പ, കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോർ എപ്പിസ്‌കോപ്പാ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ. മാത്യു മണവത്ത്, ഫാ. എം.ഐ. മറ്റത്തിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിയിലും പരിസരത്തും തിങ്ങിനിറഞ്ഞ വിശ്വാസികളുടെ കണ്ഠങ്ങളിൽനിന്ന് ഇടതടവില്ലാതെ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ…. എന്ന് സ്വരം ഉയർന്നുകൊണ്ടിരുന്നു. മധ്യാഹ്ന പ്രാർഥന വേളയിലായിരുന്നു നടതുറക്കൽ ശുശ്രൂഷ. വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ ദൈവമാതാവിന്റെ കുക്കിലിയോൻ ചൊല്ലി മദ്ബഹായുടെ മറ നീക്കിയപ്പോൾ ദർശനപുണ്യത്തിനായി പ്രാർഥനയോടെ കാത്തുനിന്ന വിശ്വാസികൾ അമ്മേ…. എന്റെ അമ്മേ… എന്ന ശബ്ദം മാത്രമാതിരുന്നു പള്ളിയിലും പരിസരത്തും മുഴങ്ങി കേട്ടത്.

കറിനേർച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര വിശ്വാസികൾ ആഘോഷമാക്കി. രാത്രി കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും പാരമ്പര്യതനിമ ചോരാതെ മാർഗംകളിയും പരിചമുട്ടുകളിയും കത്തീഡ്രൽ അങ്കണത്തിൽ അരങ്ങേറി. തുടർന്ന് വെടിക്കെട്ട്, നേർച്ച വിളമ്പ് എന്നിവയും നടന്നും. ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേർച്ച വിളമ്പോടെയും പെരുന്നാൾ സമാപിക്കും. ശ്ലീബാ പെരുന്നാൾ ദിനമായ 14നു സന്ധ്യാപ്രാർഥനയോടെ നട അടയ്ക്കും.

മണർകാട് എട്ടുനോമ്പ് പെരുന്നാൾ നാളെ സമാപിക്കും

മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു ഇന്ന് സമാപനം. എട്ടുനോമ്പാചരണത്തിന്റെ പുണ്യമുഹൂർത്തമായ നടതുറക്കൽ ശുശ്രൂഷ ഇന്നലെ നടന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പ്രധാനകാർമികത്വം വഹിച്ചു.

പെരുന്നാളിന്റെ ഏഴാം ദിവസമായ ഇന്നലെ കത്തീഡ്രലിൽ മൂന്നിന്മേൽ കുർബാനയ്ക്ക് അങ്കമാലി ഭദ്രാസനം-പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം പ്രധാന കാർമ്മികത്വം വഹിച്ചു. സന്ധ്യാ പ്രാർത്ഥനയെത്തുടർന്ന് നാടകശാലയിൽ നടവിളക്ക് തെളിച്ചു. രാത്രിയിൽ കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, മാർഗംകളി, പരിചമുട്ടുകളി, വെടിക്കെട്ട്, നേർച്ച വിളമ്പ് എന്നിവ നടത്തി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന പ്രദക്ഷിണവും നേർച്ച വിളമ്പോടെയും പെരുന്നാൾ സമാപിക്കും.

കറിനേർച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ആഘോഷമാക്കി വിശ്വാസികൾ. പന്തിരുനാഴിയുമായി കത്തീഡ്രലിന് മൂന്നു വട്ടം വലവച്ച് ആർപ്പുവിളികളോടെയാണ് ഘോഷയാത്ര നടത്തിയത്. നോമ്പ് സമാപനത്തിലെ പ്രധാന നേർച്ചയായ പാച്ചോറിനായി 1200 പറ അരിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. അരി, മറയൂർ ശർക്കര, തേങ്ങ, ചുക്ക്, ജീരകം, ഏലക്ക എന്നിവ ഉപയോഗിച്ചാണ് പാച്ചോർ തയാറാക്കൽ. രസീത് എടുത്തവർക്ക് ഇന്ന് അർധരാത്രി 12 മുതൽ പ്രത്യേക പാത്രങ്ങളിൽ പാച്ചോർ വിതരണം ആരംഭിച്ചു. 15,000 മൺകലങ്ങളും, 27000 മൺചട്ടികളും പാച്ചോർ തയാറാക്കി വയ്ക്കുന്നതിനു കരുതിയിട്ടുണ്ട്.

കത്തീഡ്രലിൽ നാളെ

കരോട്ടെ പള്ളിയിൽ രാവിലെ 6ന് കുർബാന. കത്തീഡ്രലിൽ 7.30ന് പ്രഭാത നമസ്‌കാരം. 8.30ന് മൂന്നിന്മേൽ കുർബാന – സിംഹാസന പള്ളികളുടെ കുറിയാക്കോസ് മോർ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. ഉച്ചകഴിഞ്ഞ് 2ന് കരോട്ടെപള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശിർവാദം – കുറിയാക്കോസ് മോർ ദീയസ്‌കോറോസ്. 3ന് നേർച്ചവിളമ്പ്.

Hot Topics

Related Articles