അയൽനാട്ടുകാർക്ക് ഓണാശംസ നേർന്ന് തമിഴ് മന്നൻ : എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ലന്ന് ഓണാശംസയുമായി എം കെ സ്റ്റാലിൻ

ചെന്നൈ: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേല്‍ക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകള്‍ക്കും എന്റെ ഓണാശംസകള്‍! സ്റ്റാലിന്‍ മലയാളത്തില്‍ ആശംസാ സന്ദേശത്തില്‍ കുറിച്ചു.

Advertisements

ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡര്‍ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകള്‍ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം! എന്നും സ്റ്റാലിന്‍ സന്ദേശത്തില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ​ഗവര്‍ണറും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നിരുന്നു. മലയാളത്തിലാണ് ഇവര്‍ ആശംസകള്‍ നേര്‍ന്നത്. ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

Hot Topics

Related Articles