കുമരകം കവണാറ്റിൻകര ടൂറിസം ജലമേള ; മൂന്നുതൈയ്ക്കൻ വിജയി

കുമരകം കവണാറിൽ നടന്ന ടൂറിസം ജലമേളയിൽ ലാൽ ശങ്കർ ക്യാപ്റ്റനായ സ്റ്റാർ ബോട്ട് ക്ലബ്ബ് കുമരകം തുഴഞ്ഞ ഇരുട്ടുകുത്തി എ ഗ്രേഡിൽ വിജയിച്ച മൂന്നുതൈയ്ക്കൻ ശ്രീനാരായണ എവർ റോളിംങ്ങ് ട്രോഫി നേടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ബിനു സക്കറിയ ക്യാപ്റ്റനായി നസ്രത്ത് ബോട്ട് ക്ലബ്ബ് തുഴഞ്ഞ തുരുത്തിത്തറയെ പിന്തള്ളിയാണ് മൂന്ന്‌തൈക്കൻ വിജയികളായത്. വെപ്പ് എ ഗ്രേഡ് വിഭാഗം വള്ളങ്ങളുടെ മത്സരത്തിൽ എഫ്.ബി.സി ഒളശ്ശ പരിപ്പ് തുഴഞ്ഞ ജയ് ഷോട്ട് എതിരില്ലാതെ വിജയിച്ചു.

Advertisements

വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ വിരിപ്പുകാല എസ്.എസ്.ബി.സി തുഴഞ്ഞ തോട്ടുകടവൻ ഒന്നാം സ്ഥാനവും വരമ്പിനകം ബോട്ട് ക്ലബ്ബിന്റെ പുന്നത്രപുരയ്ക്കൽ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബിയിൽ കുമ്മനം യുവദർശന ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ് ഒന്നാം സ്ഥാനവും തിരുവാർപ്പ് സെൻട്രൽ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഡാനിയേൽ രണ്ടാം സ്ഥാനവും നേടി. ചുരുളൻ എ ഗ്രേഡ് വിഭാഗം മത്സരത്തിൽ തിരുവാർപ്പ് യുവ ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടൻ ഒന്നാം സ്ഥാനവും കുമരകം ദേവമാത ബോട്ട് ക്ലബ്ബിന്റെ കോടിമത രണ്ടാം സ്ഥാനവും കരസ്തമാക്കിയപ്പോൾ ചുരുളൻ ബി ഗ്രേഡിൽ ഡായി നമ്പർ 2 കോട്ടപറമ്പൻ നമ്പർ 2 വള്ളത്തെ പിന്തള്ളി പിന്തള്ളി വിജയികളായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

34 -മത് കവണാറ്റിൻകര ടൂറിസം ജലമേള മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, സി .കെ. ആശ എം.എൽ.എ. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ബ്ലാേക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു തുടങ്ങിയവർ പ്രസംഗിച്ചു.
കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ് സമ്മാനദാനം നടത്തി.

Hot Topics

Related Articles