ഉത്രാടദിവസം അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ കയറി ആക്രമിച്ച കേസ്; ചിങ്ങവനെ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിങ്ങവനം സചിവോത്തമപുരം മനുഭവൻ വീട്ടിൽ വേലായുധൻ മകൻ മനു (35)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉത്രാട ദിവസം രാത്രി തന്റെ അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ കയറി ഇവരുടെ ഭർത്താവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് സ്ത്രീയെയും ,ഭർത്താവിനെയും, കുട്ടിയെയും ആക്രമിക്കുകയായിരുന്നു.

Advertisements

ഓണത്തോടനുബന്ധിച്ച് ഭർത്താവ് മകളുമൊത്ത് പാട്ട് വച്ച് ഡാൻസ് കളിച്ചതിലുള്ള വിരോധം മൂലമാണ് അയൽവാസിയായ മനു ഇവരെ ആക്രമിച്ചത് . ഇയാൾ തന്റെ കൈവശം ഉണ്ടായിരുന്ന കത്തികൊണ്ട് ഇവരുടെ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിക്കുകയും തടസ്സം പിടിക്കാൻ ചെന്ന മകന്റെ കൈവിരലിന് വെട്ടുകയും ചെയ്തു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾക്ക് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ മറ്റു കേസുകളും നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ജിജു ടി.ആർ, സി.പി.ഓ മാരായ പ്രകാശൻ, സതീഷ് എസ്, മണികണ്ഠൻഎന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles