ബിജെപി സേവാഭാരതി പ്രവർത്തകർ കടൂർ കടവ് പാലം ശുചീകരിച്ചു

മല്ലപ്പള്ളി : കോട്ടാങ്ങൽ മണിമലയാറ്റിലെ പ്രളയത്തിൽ മാലിന്യം അടിഞ്ഞുകൂടിയ കടൂർ കടവ് പാലം ബിജെപി സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. പ്രളയാനന്തരം അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുവാൻ കോട്ടങ്ങൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല. എന്നാൽ വെള്ളാവൂർ കോട്ടങ്ങൽ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കടൂർ കടവ് പാലത്തിന്റെ വെള്ളാവൂർ പഞ്ചായത്തിന്റെ ഭാഗം വെള്ളാവൂർ പഞ്ചായത്ത് പ്രളയത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ശുചിയാക്കിയിരുന്നു. കോട്ടാങ്ങൽ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബിജെപി പ്രവർത്തകർ ശുചീകരണം നടത്തി യത് .

Advertisements

Hot Topics

Related Articles