കുമരകം ശ്രീ നാരായണ ജയന്തി മത്സര ജലോത്സവത്തിലും മൂന്നുതൈയ്ക്കന്‍ ജേതാവായി : ശ്രീനാരായണ എവർ റാേളിംഗ് ട്രാേഫി നേടി

കുമരകം : ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന 119-മത് കുമരകം വള്ളംകളിയിൽ ലാല്‍ ശങ്കര്‍ കളത്തില്‍ ക്യാപ്റ്റനായി മത്സരിച്ച കുമരകം സ്റ്റാർ ബോട്ട് ക്ലബ്ബിന്‍റെ അമ്പിളി നേതൃത്വം നൽകിയ മൂന്നുതെെയ്ക്കന്‍ ശ്രീനാരായണ എവർ റാേളിംഗ് ട്രാേഫി നേടി. തലേനാൾ നടന്ന കവണാറ്റിൻകര ജലോത്സവത്തിലും മൂന്നു തെെയ്ക്കന്‍ തന്നെയാണ് വിജയിയായത്. കുമരകം ബ്രദേഴ്സ് ബോട്ട് ക്ലബിന്റെ തുരുത്തിത്തറയ്ക്കാണ് രണ്ടാം സ്ഥാനം.

Advertisements

രണ്ടാം തരം വെപ്പു വള്ളങ്ങളുടെ തീ പാറുന്ന മത്സരങ്ങളായിരുന്നു കാേട്ടത്തോടിന്റെ ഇരു കരകളിലും തിങ്ങി നിറഞ്ഞ കാണികളെ ആവേശത്തിലാക്കിയത്. നാലു പ്രശസ്ത കളി വള്ളങ്ങളാണ് ഈ വിഭാഗത്തിൽ മാറ്റുരച്ചത്. ആദ്യ ഹീറ്റ് സിൽ കുമരകം യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി. കരിപ്പുഴയും ചെങ്ങളം യു.കെ.ബി.സി യുടെ എബ്രഹാം മൂന്നു തെെക്കലും ഏറ്റുമുട്ടിയപ്പാേൾ വിജയിയെ പ്രഖ്യാപിക്കാനായത് സൂഷ്മനിരീക്ഷണത്തിനൊടുവിലാണ്, തുടർന്ന് പി.ജി. കരിപ്പുയെ വിജയിയായി പ്രഖ്യാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടന്ന പുന്നത്ര പുരയ്ക്കൽ – ചിറമേൽ തോട്ടുകടവൻ മത്സരവും സമനിലയിൽ ഫിനീഷിംഗ് പോയന്റു കടന്നതാേടെ ഫൈനൽ മത്സരാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാത്ത അവസ്ഥയായി. തർക്കങ്ങൾക്കൊടുവിൽ പി.ജി കരിപ്പുഴയും ചിറമേൽ തോട്ടുകടവനും തമ്മിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ വീണ്ടും ഫോട്ടോ ഫിനിഷ് വന്നതോടെ വിജയിയെ പ്രഖ്യാപിക്കാൻ കഴിയാതെ വന്നു.. ഈ വിഭാഗത്തിലെ വിജയിയെ നാളെ വീഡിയോ പരിശോധനയിലൂടെ കണ്ടെത്തും. ഒന്നാം തരം വെപ്പ് വിഭാഗത്തിൽ പരിപ്പ് ഫ്രണ്ട്സ് ബാേട്ട് ക്ലബിന്റെ ജെയ് ഷാേട്ട് അറുപറ ബോട്ട് ക്ലബ്ബിന്റെ പനയക്കഴിപ്പിനെ പരാജയപ്പെടുത്തി. ഇരുട്ടുകുത്തി രണ്ടാം തരത്തിൽ കുമ്മനം യുവ ദർശനയുടെ സെന്റ് ജോസേഫ് കുമരകം ആപ്പീത്ര ബോട്ട് ക്ലബ്ബ്‌ തുഴഞ്ഞ കുറുപ്പംപറമ്പനെ പിന്നിലാക്കി ട്രാേഫി നേടി.

ഒന്നാം തരം ചുരുളൻ വിഭാഗം ജേതാവായത് കുമരകം ദേവമാതാ ബോട്ട് ക്ലബിന്റെ കാേടിമതയാണ്. കോവള്ളങ്ങളുടെ മത്സരത്തിൽ കാമിച്ചേരി വിജയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ആരംഭിച്ച ഹംസരഥ ജല ഘോഷയാത്രയിൽ വിവിധയിനം കേരളീയ കലാരൂപങ്ങൾ അണിനിരന്നിരുന്നു. വർണ്ണാഭമായ ജല ഘോഷയാത്ര വീക്ഷിക്കാൻ നൂറുകണക്കിന് ആളുകളാണ് ചന്ത തോട്ടിന് ഇരുകരകളിലും തിങ്ങി നിറഞ്ഞ് നിന്നിരുന്നത് .ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ജല ഘോഷയാത്ര കോട്ടത്താേട്ടിൽ എത്തിയതോടെ മന്ത്രി വി.എൻ വാസവൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, എസ്.കെ.എം ദേവസ്വം പ്രസിഡണ്ട് അഡ്വക്കേറ്റ് വി.പി അശോകൻ, കുമരകം ആറ്റാമംഗലം പള്ളി വികാരി ഫാദർ വിജി കുരുവിള എടാട്ട്, ക്ലബ്ബ് പ്രസിഡണ്ട് വി.എസ് സുഗേഷ്, സെക്രട്ടറി പി.എസ് രഘു, എം.എൻ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. മത്സരാനന്തരം ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ ക്ലബ് വൈസ് പ്രസിഡന്റ് പുഷ്ക്കരൻ കുന്നത്തു ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമരകം എസ്.എച്ച്.ഒ ബിൻസ് ജാേസഫ് വിജയികൾക്ക് സമ്മാനങ്ങളും ട്രാേഫികളും വിതരണം ചെയ്തു.

Hot Topics

Related Articles